മെഗാ പ്ലേസ്‌മെന്‍റിൽ നൂറ് വിദ്യാർഥികൾക്ക് ജോലി

കോഴിക്കോട്: എം. ദാസൻ സഹകരണ എൻജിനീയറിങ് കോളജിൽ നടന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവിൽ നൂറിലേറെ വിദ്യാർഥികൾക്ക് ജോലി ലഭിച്ചതായി അധികൃതർ അറിയിച്ചു. 3.5 ലക്ഷം മുതൽ എട്ടു ലക്ഷം വരെ വാർഷിക ശമ്പളം കിട്ടുന്ന ജോലികളിലാണ് ഇവർ നിയമിതരാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി, പി.കെ സ്റ്റീൽസ്, വി.കെ.സി, ജിതേഷ് കൺസ്ട്രക്ഷൻസ്, പാരിസൻസ്, ടെലി പെർഫോമൻസ്, ഡെൽറ്റ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള 20 കമ്പനികൾ പങ്കെടുത്തു. പ്ലേസ്മെന്റ് ഡ്രൈവിൽ 250ഓളം കുട്ടികൾ പങ്കെടുത്തു. attn. പരസ്യപ്രധാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.