കൊടുവള്ളി: സാംസ്‌കാരിക വേദി താമരശ്ശേരി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും ഞായറാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ രാമചന്ദ്രന്‍ കൊടുവള്ളിയുടെ വെള്ളാപ്പൊട്ടിയും നെയ്‌പെന്‍സിലും എന്ന പുസ്തകം മേയര്‍ ഡോ. ബീനാ ഫിലിപ് ഡോ. പി. സുരേഷിന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് കലാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും പുരോഗമന കലാ സാഹിത്യ സംഘം മടവൂര്‍ യൂനിറ്റ് അവതരിപ്പിക്കുന്ന ലഘുനാടകം 'ജുംല'യുടെ അവതരണവുമുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ സാംസ്‌കാരിക വേദി ഭാരവാഹികളായ ഒ. പുഷ്പന്‍, സി.വി. അബ്ദുള്ള, നിധീഷ് മുത്തമ്പലം, ഇ.കെ. ജയപ്രകാശന്‍, ആര്‍.സി. വിനോദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.