മലയാളത്തിലെ ആദ്യ മെറ്റാവേഴ്‌സ് പുസ്തകപ്രകാശനം ഇന്ന്​

കോഴിക്കോട്: ഇന്റർനെറ്റിന്റെ മൂന്നാം തരംഗമെന്നറിയപ്പെടുന്ന മെറ്റാവേഴ്‌സ് പ്ലാറ്റ്ഫോമിൽ മലയാളത്തിൽ നിന്നുള്ള ആദ്യ പുസ്തകം ഞായറാഴ്ച രാവിലെ 11ന്​ പ്രകാശനം ചെയ്യുമെന്ന് 'ദഅ്‍വ ബുക്സ്' ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ രചിച്ച 'മുഹമ്മദ്‌ നബി; ചരിത്രപരതയും ചരിത്രസ്രോതസ്സുകളും' പുസ്തകമാണ് മെറ്റാവേഴ്‌സ് ത്രിമാനലോകത്ത് പ്രത്യേകം സജ്ജീകരിച്ച ഹാളിൽ പ്രകാശിതമാവുക. ഇതിനാവശ്യമായ ഇലക്ട്രോണിക് കണ്ണടയായ വെർച്വൽ റിയാലിറ്റി ഗ്ലാസുള്ളവർക്ക് മാത്രമേ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയൂ. അല്ലാത്തവർക്ക് എം.എം. അക്ബർ യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം കാണാം. മുഹമ്മദ്‌ അമീർ, യാസർ അറഫാത്ത്, നാസിം റഹ്മാൻ, അഖിൽ, യാസിർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.