എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം-22 സമാപിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി 10 പ്രോജക്ടുകളും ആറ് ബോധവത്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ സബ് ജഡ്ജി വിൻസി ആൻ പീറ്റർ മുഖ്യാതിഥിയായി. നോവലിസ്റ്റ് രാജൻ പാനൂർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി.എം. സജിത, രശ്മി, സജേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ റീജ പി. റഷീദ് ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആർ. സരസ്വതി സ്വാഗതവും വളന്റിയർ ലീഡർ സി. പുണ്യ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.