തലശ്ശേരി: ബൈത്തുൽ മാൽ തലശ്ശേരിയുടെ നൈപുണ്യ വികസന പദ്ധതിയിൽ തയ്യൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാംഗം ടി.വി. റാഷിദ നിർവഹിച്ചു. ബൈത്തുൽ മാൽ വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹീം സമ്മാനദാനം നിർവഹിച്ചു. പ്രഫ. എ.പി. സുബൈർ, സെക്രട്ടറി കെ.പി. ഉമ്മർകുട്ടി, സി. മൊയ്തു, ബി. അബ്ദുൽ കാദർ, പി.എം. അഷ്റഫ്, സി.എച്ച്. ഹാരിസ്, കെ. ഹമീദ്, ഒ. യൂസഫ്, പി. ഇഖ്‌ബാൽ എന്നിവർ സംസാരിച്ചു. പി.എം. അബ്ദുൽ ബഷീർ നന്ദി പറഞ്ഞു. പടം.... തയ്യൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബൈത്തുൽ മാൽ വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹീം സമ്മാനം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.