മെഡിക്കൽ കോളജിൽ ബഗ്ഗി വാങ്ങുന്നതിന് ആറുലക്ഷം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യുതി ബഗ്ഗി വാങ്ങുന്നതിന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ആറുലക്ഷം രൂപ അനുവദിച്ചു. 2022 -23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ബഗ്ഗി എത്തുന്നതോടെ ആശുപത്രിയിലെത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വിവിധ ബ്ലോക്കുകളിലേക്കും സ്കാനിങ് സെന്ററുകൾ എന്നിവിടങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.