മണ്ണിനെ മനംനിറയെ സ്നേഹിച്ചവർക്ക് നാടി​ന്റെ ആദരം

കണ്ണൂർ: മണ്ണറിഞ്ഞ്​ കൃഷിയിൽ വിജയഗാഥ രചിച്ച കർഷകർക്ക്​ ആദരമൊരുക്കി നാടെങ്ങും കർഷക ദിനാചരണം. കോർപറേഷനിലും വിവിധ മേഖലകളിലും കർഷക ദിനാഘോഷം നടത്തി. കോർപറേഷൻ തല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. കൃഷിദർശൻ വിളംബര ജാഥ നടത്തി. മുതിർന്ന കർഷകരെയും വിദ്യാർഥി കർഷകയായ തനുശ്രിയെയും ആദരിച്ചു. തുടർന്ന് മുതിർന്ന കർഷകരുടെ അനുഭവം പങ്കുവെക്കൽ, കാർഷിക ക്വിസ്, കർഷക സെമിനാർ എന്നിവ നടന്നു. കൗൺസിലർ ബിജോയ് തയ്യിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ മുനിസിപ്പൽ തല ഉദ്ഘാടനം കോർപറേഷൻ ഓഫിസിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഷമീമ ടീച്ചർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. പുഴാതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. എളയാവൂരിൽ സോണലിൽ സ്റ്റാൻഡിങ് നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ. ഉഷ അധ്യക്ഷത വഹിച്ചു. പടം -corp karshakadinam -കർഷക ദിനാഘോഷം കോർപറേഷൻതല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ ടി.ഒ. മോഹനൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.