ഓമശ്ശേരി: പഞ്ചായത്ത് ഭരണസമിതിയും കൃഷിഭവനും കർഷകദിനം വിവിധ പരിപാടികളുടെ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എം.എം. രാധാമണി, യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എസ്.പി. ഷഹന, ടി. മഹ്‌റൂഫ്, കെ. ആനന്ദകൃഷ്‌ണൻ, പി.കെ. ഗംഗാധരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട്ട്, വിവിധ സംഘടന-സ്ഥാപന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പഞ്ചായത്ത്‌തല കർഷകരായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. ഫോട്ടോ:ഓമശ്ശേരിയിൽ കർഷകദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.