സ്വാതന്ത്ര്യ ദിനാഘോഷം

അത്തോളി: വേളൂർ ജി.എം.യു.പി. സ്കൂളിൽ ഹെഡ്മാസ്റ്റർ കെ.സി. മുഹമ്മദ് ബഷീർ പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ജസ്‌ലീൻ, വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ എന്നിവർ സംസാരിച്ചു. അത്തോളി : കുറുവാളൂർ അംഗൻവാടിയിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അത്തോളി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ നിർവഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം ടി. ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. എൻ.പി. മാധവക്കുറുപ്പ്, കെ. ഗംഗാധരൻ, കെ. ചന്തുക്കുട്ടി, ടി.കെ. കരുണാകരൻ, രമ രാജൻ, ജീൻസി വീറാട്ടിൽ, രമ്യ രജ്ഞിത്ത്, ശരണ്യ ശ്രിഗീഷ്, വേണുഗോപാൽ, അംഗൻവാടി വർക്കർ ശാരദ, പ്രജിത, ഷനോജ് കുറുവാളൂർ എന്നിവർ സംസാരിച്ചു. അത്തോളി: തോരായി നന്മ സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദന സദസ്സും നടത്തി. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.ടി.കെ ഷിജു അധ്യക്ഷത വഹിച്ചു. ശകുന്തള കുനിയിൽ, വാസവൻ പൊയിലിൽ, അജിത് കുമാർ കരുമുണ്ടേരി, മമ്മു ഷമാസ്,സി പി ഷാജു ,അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.