സ്വാതന്ത്ര്യദിന പരിപാടികൾ

കുറ്റ്യാടി ടൗണിനെ ആവേശംകൊള്ളിച്ച് സ്വാതന്ത്ര്യദിന ഘോഷയാത്രകൾ കുറ്റ്യാടി: ടൗണിലെ മൂന്ന് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിന ഘോഷയാത്ര ആവേശമായി. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സ്കൗട്ട്, ലിറ്റിൽ കൈറ്റ്, ജെ.ആർ.സി എന്നിവരുൾപ്പെടെ അണിനിരന്ന യാത്രക്ക് പ്രിൻസിപ്പൽ സക്കീർ, ഹെഡ്മാസ്റ്റർ ടി. രാജൻ, എസ്.എം.സി ചെയർമാൻ വി.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി. പത്തോളം സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ അണിനിരത്തിയ എം.ഐ.യു.പി സ്കൂളിന്റെ റാലിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറി. നേരത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളും അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ, മെംബർമാരായ എ.സി. മജീദ്, ഹാഷിം നമ്പാട്ടിൽ, പി.കെ. സബ്ന, പി.ടി.എ പ്രസിഡൻറ് എൻ.പി. സക്കീർ, വി.സി. കുഞ്ഞബ്ദുല്ല, ടി.കെ.എം സുബൈർ എന്നിവർ നേതൃത്വം നൽകി. ഐഡിയൽ പബ്ലിക്ക് സ്കൂളിന്റെ റാലിക്ക് പ്രിൻസിപ്പൽ എ.കെ. ഹാരിസ്, മാനേജർ കെ.എസ്. അബ്ദുൽ കബീർ, പി.ടി.എ പ്രസിഡൻറ് കെ.പി. മുനീർ, ടി. ഫൈസൽ, പി. ശാന്ത, പ്രകാശ് സബീഷ് എന്നിവർ നേതൃത്വം നൽകി. അരങ്ങിലില്ലാത്ത പോരാളികൾ എന്ന നാടകവും അരങ്ങേറി. വേളം: എം.ഡി.എൽ.പി. സ്കൂളിൽ ഹെഡ്മാസ്റ്റർ പി. അബ്ദുറസാഖ് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.എം. നിസാർ, ടി. ജാഫർ, എ. അമീർ, ഇ.കെ. മുനീർ, എ. പ്രീന, ആർ.കെ. നദ എന്നിവർ സംസാരിച്ചു. റാലിയും അരങ്ങേറി. Photo: കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലി (Appൽ ) photo: (Email)കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ദൃശ്യാവിഷ്ക്കാരം photo: Email: കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലി. photo: Email വേളം MDLP സ്കൂൾ വിദ്യാർഥികൾ നടത്തിയ റാലി പ്ലാസ്റ്റിക്ക് വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാർഥികൾ വേളം: ഉണർവ് പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ വേളം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം ചേരാപുരം ഈസ്റ്റ് എം.എൽ.പി. സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.