ഓണം സ്‌പെഷല്‍ ട്രെയിനുകള്‍

ഓണം സ്‌പെഷല്‍ ട്രെയിനുകള്‍ തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന്​ സതേണ്‍ റെയില്‍വേ അറിയിച്ചു. എറണാകുളം-എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക്​ 12ന് ചെന്നൈയില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട്​ 3.10ന് പുറപ്പെട്ട് പിറ്റേന്ന്​ പുലര്‍ച്ച മൂന്നിന് എറണാകുളത്തെത്തും. നാഗര്‍കോവില്‍ ജങ്​ഷന്‍-ചെന്നൈ എഗ്മോര്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട്​ 5.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക്​ 12.30ന് ചെന്നൈ എഗ്മോറില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട്​ 4.15ന് ചെന്നൈ എഗ്മോറില്‍നിന്ന്​ പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 3.33ന് നഗര്‍കോവിലില്‍ എത്തും. കൊച്ചുവേളി-ബംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട്​ അഞ്ചിന് കൊച്ചുവേളിയില്‍നിന്ന്​ പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 6.35ന് ബംഗളൂരുവില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട്​ മൂന്നിന് പുറപ്പെട്ട് പിറ്റേന്ന്​ പുലര്‍ച്ച 6.35ന് കൊച്ചുവേളിയില്‍ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.