നന്മണ്ട-നരിക്കുനി റോഡിൽ ഭീഷണിയായി പോത്തുകൾ

നന്മണ്ട: രാത്രികാലത്ത് റോഡരികിൽ കെട്ടിയിടുന്ന പോത്തുകൾ യാത്രക്കാർക്ക് പൊല്ലാപ്പാകുന്നു. നന്മണ്ട-നരിക്കുനി റൂട്ടിൽ നാഷനൽ സ്റ്റോപ്പിനു സമീപമാണ് യാത്രക്കാർക്ക് ജീവഹാനി വരുത്തുംവിധം പോത്തിന്റെ വിളയാട്ടം. നീളമുള്ള കയറിൽ റോഡരികിലെ മരത്തിൽ കെട്ടിയിട്ടാണ് ഉടമ പോകുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ ഇരുളിന്റെ മറവിൽ പോത്തിനെ കണ്ടതോടെ ബഹളംവെച്ചു. അപകടത്തിൽനിന്ന് തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ............... പടം :റോഡരികിലെ മരത്തിൽ പോത്തിനെ കെട്ടിയിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.