ആട്ടോത്ത് താഴെ പുഴയോരമിടിയുന്നു

പാലേരി: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആട്ടോത്ത് താഴെ പുഴയോരം ഇടിഞ്ഞുതീരുന്നു. കക്കയം, പെരുവണ്ണാമൂഴി ഡാമുകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന ശക്തമായ വെള്ളമൊഴുക്ക് കാരണം മഹിമ, കുളകണ്ടം, കടിയങ്ങാട് പാലം, മുതുവണ്ണാച്ച, കല്ലൂർ, വണ്ണത്താംമൂഴി ഭാഗങ്ങളിലെല്ലാം പുഴയോരം വലിയതോതിൽ ഇടിയുന്നുണ്ട്. ആട്ടോത്ത് താഴെ സ്വകാര്യ വ്യക്തി നിർമിച്ച 100 മീറ്ററോളം വരുന്ന സംരക്ഷണഭിത്തിയുടെ അടിഭാഗത്തെ മണ്ണ് ഒലിച്ച് അടിത്തറ തകർന്ന് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുണ്ടാക്കിയത്. ......... Photo: ആട്ടോത്ത് താഴെ പുഴയോരത്തെ കരിങ്കൽഭിത്തി ഇടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.