അത്തോളി: കൊടശ്ശേരി ഖാദി വസ്ത്രാലയത്തിന്റെ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വാസവൻ പൊയിലിൽ, ആർ.കെ. രവീന്ദ്രൻ, കെ.ടി.കെ. ഹമീദ്, സജിത്കുമാർ, ഗംഗാധരൻ, ജിഷ എന്നിവർ സംസാരിച്ചു. 30 ശതമാനം റിബേറ്റോടുകൂടി സെപ്റ്റംബർ ഏഴു വരെയാണ് മേള. എല്ലാ അവധിദിവസങ്ങളിലും വസ്ത്രാലയം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.