സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും അധ്യാപക ശില്പശാലയും

ബാലുശ്ശേരി: ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും സാമൂഹ്യശാസ്ത്ര ക്ലബ് കോഓഡിനേറ്റർമാർക്കുള്ള ശില്പശാലയും ഗവ. ഗേൾസ് സ്കൂളിൽ നടന്നു. ശില്പശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇന്ദു നിർവഹിച്ചു. എ.ഇ.ഒ ശ്യാംജിത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. ജോർജ് കൊയിലാണ്ടി നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ഗീത മുഖ്യപ്രഭാഷണം നടത്തി. നരേന്ദ്ര ബാബു മാസ്റ്റർ, ജിതിലേഷ് മാസ്റ്റർ, മഞ്ജുള ടീച്ചർ എന്നിവർ സംസാരിച്ചു. ഉമ്മർ മങ്ങാട് സ്വാഗതവും ലിനേഷ് ചെന്താര നന്ദിയും പറഞ്ഞു. ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനറായി കെ. ഉമ്മർ മാസ്റ്ററെയും ജോയന്റ് കൺവീനർമാരായി മഞ്ജുള ടീച്ചർ, അജിത് മാസ്റ്റർ എന്നിവരെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.