സുധീർ ദാസിന്റെ ചികിത്സക്ക് വിദ്യാർഥികളുടെ സഹായം

കൊയിലാണ്ടി: പൊതുപ്രവർത്തകൻ എം.എ. സുധീർ ദാസിന്റെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിദ്യാർഥികൾ പണം സ്വരൂപിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിലെ വിദ്യാർഥികളും പി.ടി.എയും ചേർന്ന് സമാഹരിച്ച സംഭാവനയുടെ ആദ്യഗഡുവായ 1,52,790 രൂപ പി.ടി.എ പ്രസിഡൻറ് പി.പി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പ്രബീത്, ഹെഡ്മിസ്ട്രസ് ഗീത എന്നിവരിൽനിന്ന് ചികിത്സ കമ്മിറ്റി ചെയർമാൻ ഇ.എസ്. രാജൻ ഏറ്റുവാങ്ങി. സ്കൂൾ മുൻ പി.ടി.എ പ്രസിഡൻറാണ് സുധീർ ദാസ്. സുരേഷ്ബാബു, പി.കെ. രഘുനാഥ്, ലിഗേഷ്, പി.കെ. ബാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, വി.കെ. ശിവദാസൻ, ശശി എസ്. നായർ എന്നിവർ സംബന്ധിച്ചു. .......... പടം Koy 3 ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിലെ വിദ്യാർഥികൾ സമാഹരിച്ച സുധീർദാസ് ചികിത്സാസഹായം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.