സാമൂഹിക് ജാഗരൺ ജാഥ

മാവൂർ: 'ചരിത്രം തിരുത്തി എഴുതരുത്, സ്വാതന്ത്ര്യസമരത്തിൽ വർഗീയ വാദികൾക്ക് ഒരു പങ്കുമില്ല' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 14ന് കോഴിക്കോട് നടക്കുന്ന 'സാമൂഹിക ജാഗരൺ സംഗമ'ത്തിന്റെ ഭാഗമായി, കർഷകത്തൊഴിലാളി യൂനിയൻ, കർഷക സംഘം, സി.ഐ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മാവൂർ മുതൽ ചെറൂപ്പവരെ സാമൂഹിക ജാഗരൺ ജാഥ സംഘടിപ്പിച്ചു. സി.ഐ.ടി.യു നേതാവ് വി.എം. ബാലചന്ദ്രൻ ക്യാപ്റ്റനും കർഷകത്തൊഴിലാളി യൂനിയൻ ഏരിയ കമ്മറ്റി അംഗം കെ.പി. ചന്ദ്രൻ വൈസ് ക്യാപ്റ്റനുമായാണ് ജാഥ. എൻ. ബാലചന്ദ്രൻ പൈലറ്റും പി. മനോഹരൻ മാനേജറുമായിരുന്നു. ജാഥ മാവൂരിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു. പാറമ്മൽ, കൽപള്ളി, തെങ്ങിലക്കടവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ വി.എം. ബാലചന്ദ്രൻ, കെ.പി. ചന്ദ്രൻ, എൻ. ബാലചന്ദ്രൻ, ഇ.എൻ. പ്രേമനാഥൻ, പി. സുനിൽകുമാർ, എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു. സമാപന കേന്ദ്രത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.