മുഴാപ്പാലത്തോടുള്ള അനാസ്ഥ: കലക്ടർക്ക് നിവേദനം നൽകി

മാവൂർ: മാവൂരിനെയും ചാത്തമംഗലത്തെയും ബന്ധിപ്പിക്കുന്ന മുഴാപ്പാലം പുനർനിർമിക്കുന്നതിലെ അനാസ്ഥക്കെതിരെ യു.ഡി.എഫ് പ്രതിനിധിസംഘം ജില്ല കലക്ടർക്കും പൊതുമരാമത്ത് ബ്രിഡ്ജ് സെക്ഷൻ അസി. എൻജിനീയർക്കും നിവേദനം നൽകി. ഗ്രാമപഞ്ചായത്തംഗം അപ്പുകുഞ്ഞൻ, എം.എം. അബ്ദുല്ല, മുനീർ, ഹരീഷ് ചാത്താംകുഴി, ഒ.പി. അബ്ദുസ്സമദ്, മുഹമ്മദ് പാറക്കടവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.