കണ്ണൂർ: തപാൽമേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ എൻ.എഫ്.പി.ഇ -എഫ്. എൻ.പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽജീവനക്കാർ പണിമുടക്കി പ്രകടനം നടത്തി. സമരസമിതി ജില്ല കൺവീനർ എ.പി. സുജികുമാർ, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, അനു കവിണിശ്ശേരി, ദിനു മൊട്ടമ്മൽ, പി. പ്രേമദാസൻ, ബി.പി. രമേശൻ, കെ. ഷിജു, കെ. സജ്ന, എൻ. കൃഷ്ണൻ, എൻ. മോഹനൻ, കെ.പി. സംഗീത്, സി.വി. പ്രസീതകുമാരി എന്നിവർ നേതൃത്വം നൽകി. തപാൽസംരക്ഷണ സദസ്സിൽ സമരസമിതി കൺവീനർ എ.പി. സുജികുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യുസി ജില്ല പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ, സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി. സുധീർ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.