ഫറോക്ക്: വി. മോഹനൻ മാസ്റ്റർ രചിച്ച 'ഫറോക്ക് ചരിത്രവഴികൾ സ്വാതന്ത്ര്യ സമരധാരകൾ' ചരിത്രഗ്രന്ഥം പ്രകാശനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സാഹിത്യകാരൻ പി.ആർ. നാഥൻ, കെ.പി. ശ്രീശന് പുസ്തകം നൽകി പ്രകാശനം ചെയ്യും. ഡോ. ആർസു അധ്യക്ഷത വഹിക്കും. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. റസാഖ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയാകും. ഫറോക്ക് മേഖലയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസുവിനെ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആദരിക്കും. ഫറോക്കിലും പരിസര പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി അറിയപ്പെടാതെ മൺമറഞ്ഞ സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.