എൻ.ജി.ഒ അസോ. പ്രതിഷേധാഗ്​നി

പടം -ngo prathishedhagni -എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ ജി.എസ്.ടി കണ്ണൂർ ജോ. കമീഷണർ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധാഗ്​നി കണ്ണൂർ: എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ ജി.എസ്.ടി കണ്ണൂർ ജോ. കമീഷണർ ഓഫിസിനു മുന്നിൽ പ്രതിഷേധാഗ്​നി സംഘടിപ്പിച്ചു. ജി.എസ്​.ടി പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ തസ്തികകൾ ഇല്ലാതാക്കുന്ന സർക്കാറിന്റെ ദ്രോഹനടപടിക്കെതിരെയും വിവിധ തസ്തികകളിൽ കരാർ നിയമനം അടിച്ചേൽപിക്കുന്നതിനെതിരെയുമായിരുന്നു പ്രതിഷേധം. അസോ. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. ഉണ്ണികൃഷ്ണൻ, ജോയ് ഫ്രാൻസിസ്, പി. നന്ദകുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.