മാഹി പൊലീസിന് ത്രിദിന പരിപാടികൾ

മാഹി: മാഹിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്നുദിവസം നീളുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ന് രാവിലെ 10 ന് ബോധവത്കരണ റാലിയും വൈകീട്ട് അഞ്ചിന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ പൊലീസുകാരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് യോഗ പരിശീലനവും 14ന് രാവിലെ 6.30ന് മിനി മരത്തൺ പരിപാടിയും 10.30ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരങ്ങൾ എന്നിവയും നടക്കും. 15ന് രാവിലെ സ്വാതന്ത്ര്യദിന പരേഡും വൈകീട്ട് നാലിന് ഇരുചക്ര വാഹനറാലിയും നടത്തുമെന്ന് എസ്.പി അറിയിച്ചു. എസ്.ഐമാരായ പി. പ്രദീപൻ, റീന മേരി ഡേവിഡ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.