നെല്ലൂർ ഇസ്മായിൽ മാസ്റ്റർ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി മുസ്‍ലിം ലീഗിലെ നെല്ലൂർ ഇസ്മായിൽ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്‌ ധാരണ പ്രകാരം, വൈസ് പ്രസിഡന്റായിരുന്ന കോൺഗ്രസ്‌ അംഗം കൊള്ളുമൽ ബാലൻ രാജിവെച്ച ഒഴിവിലാണ് പതിനഞ്ചാം വാർഡ് ജനപ്രതിനിധിയായ ഇസ്മായിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. നെല്ലൂർ ഇസ്മായിലിന് പത്ത് വോട്ടും സി.പി.എം സ്ഥാനാർഥി ആനപ്പാറക്കൽ നാണുവിന് അഞ്ച് വോട്ടും ലഭിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പി ആർക്കും വോട്ട് ചെയ്തില്ല. (പടം ഉണ്ട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.