കൊളക്കാട് വെൽഫെയർ സ്കൂളിന് സ്വന്തം കെട്ടിടം വേണം

അത്തോളി: കൊളക്കാട് ഗവ. വെൽഫെയർ സ്കൂളിന് ലഭ്യമായ സ്ഥലം ഏറ്റെടുത്ത് സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന് കൊളക്കാട് വെൽഫെയർ സ്കൂൾ സംരക്ഷണസമിതി ആവശ്യപ്പെട്ടു. അത്തോളി ഗ്രാമപഞ്ചായത്ത് അംഗം എ.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. പി.ടി. ഹരിദാസ്, ഗ്രാമപഞ്ചായത്ത് മെംബർ ഫൗസിയ ഉസ്മാൻ, കെ.വി. കുമാരൻ, സുരേന്ദ്രൻ പുത്തൂരാൻ, വി.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വെൽഫെയർ സ്കൂൾ സംരക്ഷണസമിതി ഭാരവാഹികൾ: എ.എം. വേലായുധൻ (ചെയർ), പി.ടി. ഹരിദാസ്, ഫൗസിയ ഉസ്മാൻ (വൈസ് ചെയർ), വി.എം. സുരേഷ് ബാബു (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.