മേൽപ്പള്ളിത്താഴം അംഗൻവാടി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന മടവൂർ ഗ്രാമപഞ്ചായത്തിലെ മേൽപ്പള്ളിത്താഴം അംഗൻവാടി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സ്ഥലം സൗജന്യമായി നൽകിയ അരവിന്ദാക്ഷ കുറുപ്പിനെ എം.പി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കടുകംവള്ളി, ടി.എം. രാധാകൃഷ്ണൻ, കെ.പി. സുനീർ, ഫെബിന അബ്ദുൽ അസീസ്, ഷൈനി താഴാട്ട്, ഫാത്തിമ മുഹമ്മദ്, ജുറൈജ് എന്നിവർ സംസാരിച്ചു. ഷിൽന ഷിജു സ്വാഗതവും പി.കെ.ഇ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.