പാപ്പിനിശ്ശേരി: പുതിയതെരുവിൽ യാത്രാതടസ്സം നേരിടുന്ന തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് ഭീമൻ കുഴികളായി മാറിയ റോഡ് അടക്കാൻതുടങ്ങി. തിങ്കളാഴ്ചത്തെ 'മാധ്യമ'ത്തിൽ ഈ കുഴികളെക്കുറിച്ച് വിശദമായ വാർത്തയും ഫോട്ടോയും വന്നിരുന്നു. ഇതേത്തുടർന്നാണ് കുഴികളടക്കാൻ തുടങ്ങിയത്. രണ്ടാഴ്ച മുമ്പേ അടച്ച കുഴികളാണ് ഇപ്പോൾ വീണ്ടും അടക്കുന്നത്. കുഴികളിലൂടെയുള്ള വാഹനയാത്ര ദുർഘടമായിരുന്നു. നിരവധി ഇരുചക്ര വാഹനയാത്രക്കാർക്ക് ദിനംപ്രതി റോഡിൽവീണ് പരിക്കേറ്റിരുന്നതായി പരിസരത്തുള്ളവർ പറയുന്നു. തളിപ്പറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ദേശീയപാതയുടെ അവസ്ഥയാണിത്. ഏതായാലും കുഴികളടക്കാൻ തുടങ്ങിയത് ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു. കുഴികളടക്കുന്നതിനാൽ പുതിയതെരുവിലും വളപട്ടണത്തും കടുത്ത വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ചിത്രം: ദേശീയപാതയിൽ പുതിയതെരുവിൽ പൊട്ടിപ്പൊളിഞ്ഞ റോഡ് അധികൃതരുടെ മേൽനോട്ടത്തിൽ അടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.