മുക്കം: കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മുക്കം നഗരസഭയിൽ ദുരന്തനിവാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നഗരസഭ പരിധിയിൽ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ഊർജിതമാക്കുന്നതിനും എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഏകീകരിക്കുന്നതിനും പൂർണ സഹകരണം ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. റവന്യു വകുപ്പ്, അഗ്നിരക്ഷാ സേന, പൊലീസ്, കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പ്രസൂനൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.