നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു

ഇരിട്ടി: ഉളിയിൽ കുന്നിൻകീഴിൽ . മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻകുമാറാണ് (32) മരിച്ചത്. ബൈക്ക് ഓടിച്ച പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8.45ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിൽനിന്ന് തെന്നിമറിയുകയും ബൈക്കിലുണ്ടായിരുന്ന ഷിനോജ് റോഡരികിലേക്കും ഷിബിൻകുമാർ ബൈക്കുൾപ്പെടെ റോഡിലേക്കും തെറിക്കുകയായിരുന്നു. ഇതേസമയം ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിലുള്ള ബൈക്കിൽതട്ടി കുറച്ചുദൂരം നീങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരിക്കേറ്റ ഷിബിനെ മട്ടന്നൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗോവിന്ദൻ-ലളിത ദമ്പതികളുടെ മകനാണ് ഷിബിൻ. ഭാര്യ: ഷീന. മകൾ: ധ്വനി. സഹോദരങ്ങൾ: ഷിനോജ്, ഷൈനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.