ബസിൽ ശീട്ടുകളി; ആറു​ പേർ പിടിയിൽ

കോഴിക്കോട്​: മൊഫ്യൂസിൽ ബസ്​ സ്റ്റാൻഡിൽ ഓട്ടത്തിന്‍റെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ച തൊഴിലാളികൾ പിടിയിൽ. 15ഓളം പേരാണ്​ ശനിയാഴ്ച ഉച്ചക്ക്​ 12 മണിയോടെ ശീട്ടുകളിച്ചത്​. ആറു​പേരാണ്​ പിടിയിലായത്​. ബസ്​ ജീവനക്കാരായ പ്രജിത്ത്​, ശ്രീലേഷ്​, സുനീഷ്​, വിജേഷ്​ കുമാർ, മിൽഗിത്ത്​ പി. മനോജ്​ എന്നിവരെയാണ്​ കസബ പൊലീസ്​ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1900 രൂപയും പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.