വെള്ളിമാട്കുന്ന്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ദ്വിദിന പേപ്പർ ബാഗ് നിർമാണ പരിശീലനം ആരംഭിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. ചെലവൂർ വാർഡ് കൗൺസിലർ അഡ്വ. സി.എം. ജംഷീർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, റംല അരീക്കോട്, ദർശനം വനിതാവേദി കൺവീനർ പി.കെ. ശാലിനി, ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം മിത്ര നികേതൻ ലെയ്സൺ ഓഫിസർ അഡ്വ. സജു രവീന്ദ്രനാണ് പരിശീലകൻ. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.