പാൽ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണം

ചെറുവത്തൂർ: പാൽ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്. ടി. പിൻവലിക്കണമെന്ന് കർഷകസംഘം ചെറുവത്തൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാർഷികാധിഷ്ഠിത വ്യവസായം ചീമേനിയിൽ ആരംഭിക്കണമെന്നും റബറിന്റെ താങ്ങുവില 200 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു. കയ്യൂർ രക്തസാക്ഷി നഗറിൽ അഖിലേന്ത്യ ഫിനാൻസ് സെക്രട്ടറി പി .കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ, പി .പി. കുഞ്ഞികൃഷ്ണൻ, കെ.വി. ഗംഗാധരൻ, പി. ജനാർദനൻ, കെ.പി. വത്സലൻ, കെ. രമണി, ടി.കെ. സുബൈദ, പി.വി. ചന്ദ്രൻ, കരുവാക്കൽ ദാമോദരൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. കെ .രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പടം..കർഷകസംഘം ചെറുവത്തൂർ ഏരിയ സമ്മേളനം അഖിലേന്ത്യ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.