മേൽക്കൂര നിലംപൊത്തി; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓമശ്ശേരി: കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര ഉറങ്ങുന്നവരുടെ മേൽ നിലംപതിച്ചു. ഓമശ്ശേരി പഴേടത്ത് ചന്ദ്രദാസിന്റെ വീടിന്റെ മേൽക്കൂരയാണ് വെള്ളിയാഴ്ച രാത്രി 11.30ന് നിലംപൊത്തിയത്. വീട്ടിൽ ഭാര്യ സിന്ധുവും മകൻ അദിൽ ദാസും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ചന്ദ്രദാസിന്റെ ശരീരത്തിൽ ഓട് വീണതറിഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോഴാണ് വീടിന്റെ മേൽക്കൂര നിലപംതിച്ചതായി മനസ്സിലായത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തൂർ വില്ലേജ് ഓഫിസർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. ചിത്രം മേൽക്കൂര നിലംപൊത്തിയ പഴേടത്ത് ചന്ദ്രദാസിന്റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.