കർമ ഓമശ്ശേരിക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹാദരം ഓമശ്ശേരി: സന്നദ്ധസേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഓമശ്ശേരിയിലെ യുവാക്കളുടെ കൂട്ടായ്മയായ കർമ ഓമശ്ശേരിക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹാദരം. കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഭരണസമിതിയുടെ സ്നേഹോപഹാരം കർമ ഭാരവാഹികൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻമാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, പഞ്ചായത്ത് അംഗങ്ങളായ കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, സി.എ. ആയിഷ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്, പി. ഇബ്രാഹീം ഹാജി, സീനത്ത് തട്ടാഞ്ചേരി, ഡി. ഉഷാദേവി ടീച്ചർ, പഞ്ചായത്ത് അസി. സെക്രട്ടറി പി.എം. മധുസൂദനൻ, സി.സി. ശറഫുദ്ദീൻ, സക്കീർ പുറായിൽ, കെ.പി. ബഷീർ, എ.കെ. അഷ്‌റഫ്, കെ.കെ. നൗഷാദ്, ഇ.കെ. ഇബ്രാഹീം അമ്പലക്കണ്ടി, മുഹമ്മദലി സുറുമ, പി.എസ്. അബീഷ്, ശിഹാബ് അമ്പലത്തിങ്ങൽ, ആകാശ് ആശാരിക്കൽ, ബഷീർ സൂപ്പർ, റഷീദ് മുണ്ടുപാറ, ഒ.കെ. യൂസുഫ്, മുസഫർ കരുവൻപൊയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കർമ ഓമശ്ശേരിക്ക് പഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തിയ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ കർമ ജനറൽ സെക്രട്ടറി സി.സി. ശറഫുദ്ദീന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.