സ്‌കൂട്ടറില്‍ ചാരായം കടത്തവെ യുവാവ് പിടിയിൽ

താമരശ്ശേരി: സ്‌കൂട്ടറില്‍ ചാരായം കടത്തവെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ ചാവടിയില്‍ അഭിലാഷിനെയാണ് (36) താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ എൻ.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. പെരുമ്പള്ളി-കട്ടിപ്പാറ റോഡില്‍ ചമല്‍ കേരള ഗ്രാമീണ്‍ ബാങ്കിന് മുന്‍വശത്ത് പരിശോധന നടത്തിയപ്പോഴാണ് മൂന്നു ലിറ്റർ ചാരായം എക്‌സൈസ് കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍ പ്രിയരഞ്ജന്‍ദാസ്, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ സി.ജി. ഷാജു, ടി.വി. നൗഷീര്‍, ശ്യാംപ്രസാദ്, പി.ജെ. മനോജ്, എൻ.പി. വിവേക് എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.