വ്യാപാരദിനം ; സപ്‌തദിന പരിപാടികൾ

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന വ്യാപാരദിനത്തോടനുബന്ധിച്ച് സപ്തദിന പരിപാടികൾ ആരംഭിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡന്റ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി. രാമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി, എം. ജയശങ്കർ, എൻ. വിനോദ് കുമാർ, സി. അബ്ദുൽ ഗഫൂർ, എൻ.വി. അഷ്റഫ്, കെ.കെ. മഹിത, സുനിൽ കണ്ണോറ എന്നിവർ സംസാരിച്ചു. ചേരിഞ്ചാൽ അസീസിന്റെ ചികിത്സ ചെലവിലേക്ക് വ്യാപാരികൾ സ്വരൂപിച്ച ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു. ഫോട്ടോ: vyapari kgm കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഗസ്റ്റ് ഒമ്പതിന്റെ വ്യാപാര ദിനത്തോടനുബന്ധിച്ച് നടത്തുന്ന സപ്തദിന പരിപാടികൾ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.