നരിക്കോട്ട് മല പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പാനൂർ: കനത്ത മഴയെ തുടർന്ന് നരിക്കോട്ട് മല പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 11 ആദിവാസി കുടുംബവും രണ്ട് പൊതു വിഭാഗത്തിലെ കുടുംബങ്ങളെയുമാണ് സാംസ്കാരിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. രണ്ടു വർഷം മുമ്പ് ഉരുൾപ്പൊട്ടലുണ്ടായി വൻനാശമുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുടുംബങ്ങളെ മാറ്റിയത്. കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ കെ.പി. മോഹനൻ രാവിലെ ഇവരെ കാണാനെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.