പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശിൽപശാല തുടങ്ങി

നടുവണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന വിദ്യാഭ്യാസ ശിൽപശാലക്ക് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ പ്രഫ. എം.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ടി.കെ. മീരാബായ് അധ്യക്ഷത വഹിച്ചു. ഡോ. സി. രാമകൃഷ്ണൻ, ജോജി കൂട്ടുമ്മൽ, കെ.ടി. രാധാകൃഷ്ണൻ, ഡോ. ടി.പി. കലാധരൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ സ്വാഗതവും പി.കെ. മുരളി നന്ദിയും പറഞ്ഞു. 120 സംസ്ഥാനതല വിദ്യാഭ്യാസ പ്രവർത്തകർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യവുമായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുക്കുന്ന ഒരു വർഷത്തെ കർമപരിപാടികൾക്ക് ശിൽപശാല രൂപംനൽകും. സമാപന ദിവസമായ ഞായറാഴ്ച രണ്ടിന് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നടക്കുന്ന ജനകീയ കൺവെൻഷനിൽ 300 പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് ജില്ലതലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കൺവെൻഷനുകൾ സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.