മമ്മുഞ്ഞിക്കാക്ക് നാടിന്റെ യാത്രാമൊഴി

നന്മണ്ട: യാത്രക്കാർക്ക് തണലേകിയ മമ്മുഞ്ഞിക്കായുടെ നിര്യാണം കൂളിപ്പൊയിൽ ഗ്രാമത്തിന്റെ തേങ്ങലായി. നന്മണ്ട കൂളിപ്പൊയിലിലെ സാമൂഹിക പ്രവർത്തകനും വ്യാപാരിയുമായിരുന്നു പുനത്തിൽ മുഹമ്മദ് കുഞ്ഞി. കൂളിപ്പൊയിലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന നിവേദനം അധികൃതർക്ക് ഒട്ടനവധി തവണ നൽകിയെങ്കിലും ഒരു ഫലവും കാണാതെവന്നപ്പോൾ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരുടെ പരിശ്രമത്താൽ പണികഴിപ്പിച്ച കെട്ടിടമാണ് നന്മണ്ട -നരിക്കുനി റൂട്ടിലെ കൂളിപ്പൊയിലിൽ തണൽ ബസ് കാത്തിരിപ്പു കേന്ദ്രം. ഇതിന്റെ പിറവിയോടെ കൂളിപ്പൊയിലിലെ അംഗൻവാടിയും റെസിഡന്റ്സ് അസോസിയേഷനുമെല്ലാം തണൽ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മുന്നിൽ നിൽക്കുമായിരുന്നു. പുനത്തിൽത്താഴം പന്ത്രണ്ടാം മൈൽ വളവ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ഫലംകണ്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.