പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ആദരം. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി .വൽസൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു ജ്യോതിസ് കൺവീനർ ദിനേശൻ മഠത്തിൽ, പി.ടി.എ പ്രസിഡന്റ് കെ.കെ. സജീവ് കുമാർ, പ്രധാനാധ്യാപകൻ സി.പി. സുധീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.