എലത്തൂർ: ബാങ്കിൽനിന്ന് അനധികൃതമായി വായ്പ നൽകിയ കേസിൽ പിടിയിലായ മുൻ ജില്ല സഹകരണ ബാങ്ക് മാനേജറെ റിമാൻഡ് ചെയ്തു. പഴയ ജില്ല സഹകരണ ബാങ്കിൽനിന്ന് ഒരു കോടി രൂപ വായ്പ നൽകിയ കേസിൽ എലത്തൂർ ബ്രാഞ്ച് മുൻ മാനേജറായിരുന്ന ചേവായൂർ വിപഞ്ചികയിൽ മുരളീധരനെയാണ് (61) കോടതി റിമാൻഡ് ചെയ്തത്. എലത്തൂർ പടിഞ്ഞാറയിൽ ഹിഷാം (48), സക്കറിയ മൻസിൽ സക്കറിയ (47) എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ റൗഫ്, ബഷീർ എന്നിവരെ പിടികൂടാനുണ്ട്. ഒരു പ്രതി മരിച്ചു. ബാങ്ക് നൽകിയ പരാതിയിലാണ് കേസ്. 2014ലാണ് ഭൂമി പണയംവെച്ച് ഒരു കോടി രൂപ വായ്പയെടുത്തത്. 2019ൽ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് നടത്തിയ അന്വേഷണത്തിൽ വ്യാജ ഭൂമിയുടെ പേരിലാണ് വായ്പയനുവദിച്ചതെന്ന് കണ്ടെത്തി. ബാലുശ്ശേരി വയലടയിലെ തരിശുഭൂമിയുടെ രേഖകളുപയോഗിച്ച് വിലകൂടിയ മറ്റൊരു സ്ഥലം കാണിച്ചായിരുന്നു തട്ടിപ്പ്. ഇതിനു ബാങ്ക് മാനേജർ മുരളീധരനും കൂട്ടുനിന്നതായാണ് കേസ്. പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ജയേഷ് വാര്യർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.