-പദ്ധതിയുടെ ഭാഗമായി ഏഴ് ബോട്ട് ടെര്‍മിനലുകള്‍ നിർമിക്കും കണ്ണൂർ: മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവൃത്തിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. അഴീക്കല്‍ ഫെറി, ബോട്ട് പാലം, വളപട്ടണം, കുമ്മായക്കടവ്, ഭഗത്‌സിങ് ഐലൻഡ്, പാറക്കല്‍, പാപ്പിനിശ്ശേരി വെസ്റ്റ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ബോട്ട് ടെര്‍മിനലുകള്‍ നിർമിക്കുന്നത്. വളപട്ടണം, ബോട്ട്പാലം എന്നിവിടങ്ങളിലെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി. പെയിന്റിങ്, സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കല്‍, ഗ്രാനൈറ്റ് പതിക്കല്‍ എന്നിവയാണ് ഇവിടെ ബാക്കിയുള്ളത്. നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവില്‍ 75 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. മേല്‍ക്കൂര നിർമാണമാണ് ഇനി ബാക്കി. 80 ശതമാനം പൂര്‍ത്തിയായ പാറക്കലില്‍ മരപ്പണി ബാക്കിയാണ്. ഇത് സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കും. അഴീക്കല്‍ ഫെറിയിലെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ബോട്ട് ടെര്‍മിനലുകളുടെ നിര്‍വഹണ ചുമതല ടൂറിസം വകുപ്പ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം അനുബന്ധ ടൂറിസം പദ്ധതികളും നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ ആണ് ടൂറിസം പദ്ധതികള്‍ക്ക് ആവശ്യമായ പ്രവൃത്തി നടത്തുക. വളപട്ടണത്ത് മിനി േഫ്ലാട്ടിങ് മാര്‍ക്കറ്റ് നിർമിക്കും. നടപ്പാതകള്‍, കഫറ്റീരിയ, പാര്‍ക്കിങ് യാഡുകള്‍, ബയോ ടോയ് ലറ്റുകള്‍, പൂന്തോട്ടം, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ എന്നിവയും ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.