രാപ്പകൽ ധർണ ഒമ്പതിന്

കണ്ണൂര്‍: പട്ടികജാതി പട്ടികയില്‍ ദലിത് ക്രൈസ്തവരെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ് (സി.ഡി.സി) നോര്‍ത്ത് കേരള ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒമ്പത്, 10 തീയതികളില്‍ കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ ധര്‍ണ നടത്തും. ചൊവ്വാഴ്ച രാവിലെ 10ന് എന്‍.സി.ഡി.സി ദേശീയ ചെയര്‍മാന്‍ വി.ജെ. ജോര്‍ജ് ഉദ്ഘടനം ചെയ്യും. തലശ്ശേരി രൂപത ബിഷപ് ഡോ. ജോസഫ് പംപ്ലാനി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഫാ. ജോളി അല്‍ഫോന്‍സ്, കെ.ബി. സൈമണ്‍, കെ.ജി. വര്‍ഗീസ്, കെ.എഫ്. തോമസ്, ബേബി ആന്റണി, ജെയ്‌സണ്‍ മാത്യു, സ്റ്റാൻലി പാട്രിക് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.