എയർ ഗണ്ണുമായി പിടിയിലായ യുവാവ് റിമാൻഡിൽ

നാദാപുരം: കല്ലാച്ചിയിൽ വാഹനപരിശോധനക്കിടയിൽ എയർഗണ്ണുമായി പിടിയിലായ യുവാവ് വാറന്റ് കേസിൽ റിമാൻഡിലായി. എളയിടം സ്വദേശി മലയിൽ റഹീമിനെയാണ് (25)നാദാപുരം കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച പുലർച്ച രണ്ടിന് കല്ലാച്ചി ടൗണിൽ നാദാപുരം കൺട്രോൾ റൂം എസ്.ഐ സജീവനും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് എയർഗണ്ണുമായി റഹീമും സുഹൃത്തുകളും പിടിയിലായത്. അന്വേഷണത്തിൽ 2017 ൽ നാദാപുരത്ത് ആയുധങ്ങളുമായി വാഹനം പിടികൂടിയ കേസിൽ ജാമ്യമില്ലാ കേസിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. എയർഗൺ വിശദ പരിശോധനക്കായി റൈഫിൾ വിഭാഗത്തിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.