ലോറിയും കാറും കൂട്ടിയിടിച്ചു

കണ്ണൂര്‍: താഴെ ചൊവ്വയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കക്കാട് റോഡില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിയന്ത്രണം നഷ്ടമായ ​ലോറി സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഹരിയാനയില്‍നിന്ന് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.