അഞ്ചരക്കണ്ടി: പാർക്കിൻസൺ രോഗ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തിന് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ തുടക്കമായി. രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ പാർക്കിൻസൺ രോഗത്തിന്റെയും ഞരമ്പു സംബന്ധമായ മറ്റ് അസുഖങ്ങളെയുംകുറിച്ച് പുതിയ കണ്ടെത്തലുകളുടെയും ചികിത്സയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പുതിയ ചികിത്സരീതികളെക്കുറിച്ചും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രബന്ധം അവതരിപ്പിക്കും. മലബാർ ഫൗണ്ടേഷൻ ഓഫ് ന്യൂറോ ആൻഡ് കാർഡിയാക് കെയർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്മേളനം ഞായറാഴ്ച സമാപിക്കും. സമ്മേളനം ഡോ. പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വിദ്യാധർ റാവു അധ്യക്ഷത വഹിച്ചു. ഡോ. രവിഗോപാൽ വർമ, ഡോ. ആനന്ദ് കുമാർ, ഡോ. സുജിത്ത് ഒവലത്ത് എന്നിവർ സംസാരിച്ചു. പടം -parkinson conference -അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നടക്കുന്ന അന്താരാഷ്ട്ര പാർക്കിൻസൺ രോഗ അന്താരാഷ്ട്ര സമ്മേളനം ഡോ. പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.