കൂത്തുപറമ്പ്: ഹിരോഷിമ ദിനത്തിൽ നരവൂർ സൗത്ത് എൽ. പി സ്കൂളിലെ വിദ്യാർഥികൾ സമാധാന സന്ദേശയാത്ര നടത്തി. തൂവെള്ള വസ്ത്രം ധരിച്ച് വെള്ള സഡാക്കോ കൊക്കുകളും കൈ നിറയെ സമ്മാനങ്ങളുമായി സ്കൂൾ പരിസരത്തെ അംഗൻവാടികളിലേക്കായിരുന്നു യാത്ര. നരവൂർ സൗത്ത്, നരവൂർ സിറ്റി, കക്കാട്, മുതിയങ്ങ, കളരിത്താഴ, കാര്യാട്ടുപുറം ശിശുമന്ദിരം, കൊളുത്തുപറമ്പ, നരവൂർപാറ തുടങ്ങി പത്തോളം അംഗൻവാടികളിൽ കുട്ടികൾ സന്ദർശനം നടത്തി. നരവൂർ സൗത്ത് എൽ.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് ഹിരോഷിമ ദിനം ആചരിച്ചത്. പ്രധാനാധ്യാപകൻ പി.വി. ദിജേഷ്, സോഷ്യൽ ക്ലബ് കൺവീനർ കെ. ദിപിൻ , സി. റജിൻ, എ.കെ. യജുഷ, വി. രഗില എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.