തളിപ്പറമ്പ്: വീണുപരിക്കേറ്റ് മരിച്ച അസം റൈഫിൾസിലെ സൈനികൻ ആന്തൂർ കടമ്പേരി മുതിരക്കാലിലെ പി.വി. ഉല്ലാസന് (48) ജന്മനാട് വിട നൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കടമ്പേരിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കുളിമുറിയിൽ തലയിടിച്ച് വീണതിനെ തുടർന്ന് ഷില്ലോങ് സൈനിക ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു. ഭൗതികശരീരം ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച്, സൈനികരുടെ അകമ്പടിയോടെ കടമ്പേരിയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി ആർ.ഡി.ഒ ഇ.പി. മേഴ്സി, മന്ത്രി എം.വി. ഗോവിന്ദനുവേണ്ടി തഹസിൽദാർ സി. രാധാകൃഷ്ണൻ, കണ്ണൂർ ജില്ല കലക്ടർക്കുവേണ്ടി ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എ. മനോഹരൻ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. ധർമശാലയിലെ ഏരുമ്മൽ കുഞ്ഞപ്പ നായരുടെയും പുത്തൻ വീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർഥിനി, പയ്യന്നൂർ കോളജ്). സഹോദരങ്ങൾ: റീത്ത സുരേശൻ (അലവിൽ), ഉമേഷ് (കുവൈത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.