കാസർകോട്: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിവരുന്ന ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം യാഥാര്‍ഥ്യമാക്കുന്നതിന് കടലാസ് കവറുകളുടെയും സഞ്ചികളുടെയും നിര്‍മാണ ശില്‍പശാല നടത്തി. ഹരിതകേരളം മിഷന്‍ ജില്ലയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേക്കല്‍ ബി.ആര്‍.സിയിലെ പ്രവൃത്തിപരിചയ അധ്യാപകരാണ് ശില്‍പശാല നടത്തിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ദൂഷ്യവശങ്ങളും അവക്ക് ബദലായി ഉപയോഗിക്കാന്‍ പറ്റുന്ന വസ്തുക്കളുടെ പ്രചാരണവും കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനാണ് ശില്‍പശാല സംഘടിപ്പിച്ചത്. ബേക്കല്‍ ഉപജില്ലയിലെ ജി.എച്ച്.എസ്.എസ് ബാര, ജി.യു.പി.എസ് കരിച്ചേരി, ജി.എച്ച്.എസ്.എസ് പാക്കം, ജി.വി.എച്ച്.എസ്.എസ് കുണിയ, എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, ജി.എച്ച്.എസ്.എസ് തച്ചങ്ങാട്, ജി.യു.പി.എസ് കൂട്ടക്കനി, ജി.യു.പി.എസ് വേലാശ്വരം, ജി.എച്ച്.എസ്.എസ് ഉദുമ, ജി.യു.പി.എസ് പുതിയകണ്ടം, ജി.യു.പി.എസ് കീക്കാന്‍ എന്നിവിടങ്ങളില്‍ വിദ്യാലയങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് ശില്‍പശാലകള്‍ നടന്നത്. കോഓഡിനേറ്റര്‍ കെ.എം. ദിലീപ്കുമാര്‍ നേതൃത്വം നല്‍കി. ഫോട്ടോ: ബേക്കല്‍ ബി.ആര്‍.സിയിലെ പ്രവൃത്തി പരിചയ അധ്യാപകര്‍ നടത്തിയ കടലാസ് കവറുകളുടെയും സഞ്ചികളുടെയും നിര്‍മാണ ശില്പശാല കമ്യൂണിറ്റി കൗണ്‍സലര്‍മാരുടെ ഒഴിവ് കാസർകോട്: കുടുംബശ്രീയില്‍ കമ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ് അംഗങ്ങള്‍, മലയാളം/കന്നട ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം ബ്ലോക്കിലെ പഞ്ചായത്തുകളിലെ ജി.ആര്‍.സികളിലേക്കാണ് നിയമനം. മഞ്ചേശ്വരം ബ്ലോക്കില്‍ താമസക്കാരായ താൽപര്യമുളളവര്‍ ആഗസ്റ്റ് 12നകം സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: 04672201205, 18004250716. സീറ്റൊഴിവ് കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പരവനടുക്കത്തെ പെണ്‍കുട്ടികളുടെ മാതൃകാ സഹവാസ വിദ്യാലയത്തില്‍ ആറാം ക്ലാസ്സില്‍ ഒരു സീറ്റൊഴിവുണ്ട്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികളില്‍ നിന്നും എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തും. ആഗസ്റ്റ്17ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 04994 239969, 9447320646.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.