പത്തിലകളുടെ പ്രദർശനം തുടങ്ങി

കോഴിക്കോട്​: പോഷകങ്ങളുടെ കലവറയായ 10 ഇലക്കറികളുടെ പ്രദർശനവും വിൽപനയും ചെറൂട്ടി റോഡ്​ ഗാന്ധിഗൃഹത്തിൽ ആരംഭിച്ചു. ചീര, താള്, തകര, തഴുതാമ, ചേനയില, മത്തൻ, കുമ്പളം, പയറില, നെയ്യുണ്ണി, കഞ്ഞിത്തൂവ തുടങ്ങിയ പത്തിലകളാണ്​ ഒരുക്കിയത്​. സർവോദയ മണ്ഡലം ആഭിമുഖ്യത്തിലാണ്​ പ്രദർശനം. കർക്കടകത്തിൽ ഇലക്കറികൾ ഭക്ഷിക്കുന്നത്​ ആരോഗ്യപ്രദമെന്നാണ്​ കരുതുന്നത്​. പത്തില വിഭവങ്ങളുടെ പാചകക്കുറിപ്പും ലഭ്യമാണ്​. പ്രദർശനം ആറിന്​ സമാപിക്കും. ​കെ. ജയപ്രകാശനാണ്​ ഇലകൾ ശേഖരിക്കാനും മറ്റും നേതൃത്വം നൽകിയത്​. പത്തിലകളുമടങ്ങിയ കെട്ടിന്​ 20 രൂപയാണ്​ വില. സ്വാതന്ത്ര്യസമരസേനാനി പി.വാസു പ്രദർശനം ഉദ്​ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ല സെക്രട്ടറി പി.ശിവാനന്ദൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.