കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കുക, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ആറിന് രാവിലെ 10ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. ജില്ല പ്രസിഡന്‍റ് ഷാജു പി. കൃഷ്ണൻ, സെക്രട്ടറി ടി.കെ. പ്രവീൺ, ട്രഷറർ ടി.ടി. ബിനു, ഭാരവാഹികൾ പി.പി. രാജേഷ്, സി. സുധീർകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.